ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരാളിയായി അരവിന്ദ് കെജരിവാൾ മാറിയിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ മോദിക്ക് എതിരാളി ഇല്ല എന്ന പ്രതിപക്ഷത്തിൻറെ ഏറെ കാലങ്ങളായുള്ള പ്രശ്നത്തിന് ഒരു ആശ്വാസമാണ് കെജരിവാൾ.
എന്നാൽ മമതാ ബാനർജിയും അഖിലേഷ് യാദവും ചന്ദ്രബാബു നായിഡുവും അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കൾ കെജരിവാൾ എന്ന നവ രാഷ്ട്രീയത്തിൻറെ പ്രയോക്താവിനെ അംഗീകരിക്കാൻ തയ്യാറാകുമോ എന്ന ചോദ്യം,അതേസമയം നിലവിൽ ജനകീയതയുടെ കാര്യത്തിൽ കെജരിവാൾ മുന്നിലാണ് എന്നതാണ് യാഥാർഥ്യം.
അതുകൊണ്ട് തന്നെ കെജരിവാൾ ഡൽഹി വിജയത്തോടെ മോദിക്ക് ഒത്ത എതിരാളി എന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്.ഡൽഹിയിൽ വീണ്ടും അധികാരത്തിൽ എത്തിയ കെജരിവാളിന് അഭിനന്ദന പ്രവാഹമാണ്,ബിജെപി അദ്യക്ഷൻ ജെപി നദ്ദ ഡൽഹി വിജയത്തിൽ കെജരിവാളിനെ അഭിനന്ദിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി,കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ,തെലുങ്ക്ദേശം അദ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവരൊക്കെ കെജരിവാളിനെ അഭിനന്ദിച്ചു.പുതിയ തുടക്കമാണ് പ്രതിപക്ഷ പാർട്ടികൾ ലക്ഷ്യമിടുന്നത്.
എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ഇപ്പോഴും അവർ മോദിക്ക് ബദൽ കോൺഗ്രസ് എന്ന നിലപാടിലാണ്.പാർലമെന്റ് ചേരുമ്പോൾ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കുക എന്നതിനപ്പുറം കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ എന്ന ലക്ഷ്യത്തിലേക്ക് ഇതുവരെ എത്തിച്ചേർന്നിട്ടില്ല.എന്നാൽ ഇപ്പോൾ കെജരിവാൾ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലേക്ക് ഉയർന്ന് വരിക എന്നത് അനിവാര്യമായ സാധ്യതയാണ്.