gnn24x7

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

0
353
gnn24x7

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസര്‍ഗോഡ് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

38 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ചു മരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 165 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,170 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 2266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 145 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4308 പേര്‍ രോഗമുക്തി നേടി.

gnn24x7