തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകന്‍ ആയിരുന്നെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നായിരുന്നു പരാമർശം.
അയ്യങ്കാളി ജയന്തി ദിനത്തിൽ നടന്ന ഒരു ചടങ്ങിലാണ് കൊടിക്കുന്നിലിന്റെ പ്രതികരണം. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

































