gnn24x7

കശ്മീരിൽ അഭിഭാഷകൻ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

0
280
gnn24x7

ശ്രീനഗർ: കശ്മീരിൽ അഭിഭാഷകൻ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ.  പൊലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് തീവ്രവാദി ആക്രമണം എന്നാണ് വിലയിരുത്തൽ. അഭിഭാഷകനെ വെടിയുതിർത്ത അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. 

ബാബറിനെ ഉടൻതന്നെ ശ്രീനഗറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  24 മണിക്കൂറിനിടെ വെടിയേറ്റു മരിക്കുന്ന രണ്ടാമത്തെ പൊതുപ്രവർത്തകനാണ് ബാബർ ഖദ്രി.  മരണമടഞ്ഞ ഈ അഭിഭാഷകൻ ടെലിവിഷൻ ചാനലിലെ സ്ഥിരം സാന്നിധ്യമായിരുന്നു.  

ഏതാനും ദിവസങ്ങൾക്ക് മുൻപ് ബാബർ തനിക്കെതിരെ നടക്കുന്ന ചില തെറ്റായ പ്രചാരണങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.  മാത്രമല്ല തനിക്കെതിരെ ആരോപണമുന്നയിച്ച ആൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഒരു സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് ആവശ്യപ്പെട്ടിരുന്നു.  കൂടാതെ ഷാനാസിർ  എന്നയാളുടെ സോഷ്യൽ മീഡിയ പരാമർശം തടനെ ജീവന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.  എന്തായാലും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here