ചെന്നൈ: കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് കൊണ്ടുള്ള ചോദ്യ പേപ്പറുമായി ചെന്നൈയിലെ പ്രമുഖ സ്‌കൂള്‍. ഗോപാലപുരം ഡി എവി ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തയാറാക്കിയ ചോദ്യ പേപ്പറിലാണ് റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ചോദ്യമുള്ളത്.
കര്‍ഷകര്‍ പൊലീസുകാരെ ആക്രമിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ചോദ്യ പേപ്പറില്‍ പറയുന്നുണ്ട്. ‘ അക്രമികളുടെ ഹിംസാത്മകമായ’ പ്രവൃത്തിയെ അപലപിച്ച് ദിനപത്രത്തിലെ എഡിറ്റര്‍ക്ക് കത്തെഴുതുക എന്ന ചോദ്യമാണ് പരീക്ഷ പേപ്പറിലുള്ളത്. പത്താം ക്ലാസിലേക്കുള്ള ഇംഗ്ലീഷ് പരീക്ഷയിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.






































