gnn24x7

ജനന- മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധം; ബില്ല് പാസാക്കി ലോക്സഭ

0
321
gnn24x7

രാജ്യത്ത് ജനന മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർനിർബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളിൽ ജനന-മരണ രജിസ്ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിർമ്മിക്കുകയെന്നതാണ് ഭേഭഗതി ലക്ഷ്യമിട്ടുന്നത്. രജിസ്ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തിൽ രജിസ്ട്രാർ ജനറലിനെയും സംസ്ഥാനതലത്തിൽ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തിൽ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലിൽ പറയുന്നു.

ജനസംഖ്യ രജിസ്റ്റർ, തെരഞ്ഞെടുപ്പുകൾ, റേഷൻകാർഡുകൾ എന്നിവ തയ്യാറാക്കുമ്പോൾ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ. കുഞ്ഞിന്റെ ജനന സമയത്ത് രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിശ്ചിത തുക നൽകി ജില്ല രജിസ്ട്രാറിൽ പിന്നീട് ചെയ്യാം. വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകൾ, ജോലി, വിവാഹം, സർക്കാർ ജോലി തുടങ്ങിയവയ്ക്ക് പ്രധാന രേഖയായിരിക്കും ജനന സർട്ടിഫിക്കറ്റ്. ജനന സർട്ടിഫിക്കറ്റ് ഇല്ലാതെ വ്യക്തിക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. മരിച്ച വ്യക്തിയുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോൾ, അതിന്റെ പകർപ്പ് രജിസ്ട്രാർക്കും നൽകേണ്ടതാണെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7