gnn24x7

ലോക്പാല്‍ അംഗം ജസ്റ്റിസ് ദിലിപ് ബി ഭോസാലെ രാജിവെച്ചു

0
222
gnn24x7

ന്യൂദല്‍ഹി: ലോക്പാല്‍ അംഗം ജസ്റ്റിസ് ദിലിപ് ബി ഭോസാലെ രാജിവെച്ചു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് 27 നാണ് ഭോസാലെ ലോക്പാല്‍ ചെയര്‍മാന്‍ ജസ്റ്റിസ് പിനാകി ചന്ദ്രയ്ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തത്.

ലോക്സഭയില്‍ പ്രതിപക്ഷനേതാവില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ലോക്പാല്‍ നിയമനം വൈകിപ്പിച്ചിരുന്നു. 2014-ല്‍ ലോക്പാല്‍ നിയമം നിലവില്‍വന്നെങ്കിലും നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു സര്‍ക്കാര്‍.

ഒടുവില്‍ സുപ്രീംകോടതി ഇടപെടലാണ് ലോക്പാല്‍ നിയമനത്തിന് കാരണമായത്. പ്രതിപക്ഷനേതാവിന്റെ അഭാവം ലോക്പാല്‍ നിയമനത്തിന് തടസ്സമാകരുതെന്ന് ഒടുവില്‍ സുപ്രീംകോടതിക്ക് പറയേണ്ടിവന്നു. ഈ കര്‍ശനനിലപാടാണ് അഞ്ചുവര്‍ഷത്തിനുശേഷമെങ്കിലും ലോക്പാലിനെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.

അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളാണ് ലോക്പാല്‍ ബില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ യു.പി.എ. സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here