ലഖ്‌നൗ: പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബാറുകളിലും പുലര്‍ച്ചവരെ മദ്യം നല്‍കാന്‍ അനുമതി നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
അധിക വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം എന്നാണ് വിവരങ്ങള്‍.അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പിലാക്കാനാണ് യു.പി സര്‍ക്കാറിന്റെ തീരുമാനം.
നിലവില്‍, യു.പിയിലെ ബാറുകളില്‍ അര്‍ദ്ധരാത്രി വരെ മദ്യം നല്‍കാം. അധിക ലൈസന്‍സ് ഫീസ് നല്‍കുകയാണെങ്കില്‍ ഈ സമയം ഒരുമണിക്കൂര്‍ നേരത്തേക്ക് നീട്ടി നല്‍കുകയും ചെയ്യും.
അതുപോലെ നക്ഷത്ര ഹോട്ടലുകള്‍ക്കും അര്‍ദ്ധരാത്രി വരെ മദ്യം വിളമ്പുകയും പിന്നീട് അധികപണം നല്‍കി സമയം ഒരുമണിക്കൂര്‍ കൂട്ടാവുന്നതുമാണ്.
ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇപ്പോള്‍ സമയപരിധി നീട്ടിയിട്ടുണ്ട്. സര്‍ക്കാരിന് അധിക ലൈസന്‍സ് തുക നല്‍കുകയാണെങ്കില്‍ സമയം നീട്ടിനല്‍കുന്നതാണ്. നക്ഷത്ര ഹോട്ടലുകള്‍ക്ക് പുലര്‍ച്ചെ 4 മണിവരെ അഞ്ച് ലക്ഷവും ബാറുകള്‍ക്ക് പുലര്‍ച്ചെ 2 മണിവരെ രണ്ടര ലക്ഷവുമാണ് അധിക ലൈസന്‍സ് തുകയായി ഈടാക്കുക.
ലഖ്‌നൗ, കാന്‍പൂര്‍, മീററ്റ്, നോയിഡ തുടങ്ങിയ വലിയ സിറ്റികളിലായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക. സര്‍ക്കാറിന് അധിക വരുമാനം ഉറപ്പാക്കാന്‍ പുതിയ പദ്ധതി ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
ബീയര്‍ ഷോപ്പുകളില്‍ വൈന്‍ വില്‍ക്കാന്‍ അനുമതി നല്‍കാനും യു.പി സര്‍ക്കാര്‍ സമ്മതം നല്‍കി. നേരത്തെ യു.പിയില്‍ ബീയര്‍ ഷോപ്പുകളില്‍ വൈന്‍ വില്‍ക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.