ബെംഗ്ലൂരു: മഹാരാഷ്ട്രയിലെ സത്താറയില്‍ വാഹനാപകടത്തിൽ നാല് വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് മലയാളികൾ മരിച്ചു. പരിക്കുകളോടെ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്.
നവി മുംബൈയില്‍ നിന്ന് ഗോവയ്ക്ക് പോകുന്നവഴി ഉര്‍മുടി പാലത്തില്‍ നിന്ന് ഇവർ സഞ്ചരിച്ച വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം എന്ന് കരുതുന്നു.
മധുസൂദനന്‍ നായര്‍, ഉഷാ നായര്‍, ആദിത്യ, സാജന്‍, ആരവ്(4) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവർ മുംബൈ വാഷിയിൽ സ്ഥിരതാമസക്കാരാണ്. മൃതദേഹങ്ങൾ കരാടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.








































