gnn24x7

ബിൽ ഗേറ്റ്സിന്റെ ബ്രേക്ക്‌ത്രൂ എനർജി വെൻ‌ചേഴ്സിൽ 50 മില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

0
374
gnn24x7

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ വ്യതിയാന കമ്പനിയായ ബ്രേക്ക്ത്രൂ എനർജി വെഞ്ച്വറിൽ റിലയൻസ് ഇൻഡസ്ട്രീസ് 50 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിക്കാനൊരുങ്ങുകയാണ്. അടുത്ത 8 മുതൽ 10 വർഷത്തിനുള്ളിൽ ഈ സംരംഭത്തില്‍ നിക്ഷേപം നടത്തുമെന്ന് റിലയൻസ് പറഞ്ഞു.

ബ്രേക്ക്ത്രൂ എനർജിയിൽ നിലവിൽ പരിഗണിക്കുന്ന ഫണ്ടിന്റെ വലുപ്പത്തിന്റെ 5.75 ശതമാനമാണ് 50 ദശലക്ഷം യുഎസ് ഡോളർ. ബ്രേക്ക്ത്രൂ എനർജിയും റിലയൻസ് ഇൻഡസ്ട്രീസും തമ്മിലുള്ള ഈ ഇടപാട് റിസർവ് ബാങ്ക് (ആർ‌ബി‌ഐ) അംഗീകാരത്തിന് വിധേയമാണ്.

ബ്രേക്ക്‌ത്രൂ എനർജി വെൻ‌ചേഴ്സ് കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ സഹായകമാകുന്നു. ശുദ്ധമായ ഊർജ്ജ പരിഹാരങ്ങളിൽ നവീകരണത്തെ പിന്തുണയ്ക്കുന്നതിനായി സമാഹരിച്ച ഫണ്ടുകൾ വിനിയോഗിക്കും എന്നാണ് റിപ്പോർട്ട്.

സുപ്രധാന ഊർജ്ജവും കാർഷിക സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് നിക്ഷേപം നടത്തുന്നതിലൂടെ കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബി‌ഇ‌വി ശ്രമിക്കുന്നു. ഈ ശ്രമങ്ങളുടെ ഫലങ്ങൾ ഇന്ത്യയ്ക്ക് കാര്യമായ പ്രസക്തിയുണ്ടാക്കുകയും ഇത് മുഴുവൻ മനുഷ്യർക്കും ഗുണം ചെയ്യുമെന്നും നിക്ഷേപകർക്ക് നല്ല വരുമാനം നൽകുമെന്നും പ്രതീക്ഷിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here