gnn24x7

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു

0
285
gnn24x7

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. 56 വയസ്സുള്ള ആളാണ് കൊവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടത്.

രോഗിയെ ബുധനാഴ്ച സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിലെ മറ്റ് ഏഴ് അംഗങ്ങള്‍ ഹോം ക്വാറന്റൈനിലാണ്.ഇവരെ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.  ഇദ്ദേഹത്തിന് വിദേശ ബന്ധം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മുന്നൂറോളം ഫ്‌ളാറ്റുകളുള്ള ഡോ. ബലിഗ നഗര്‍ എസ്.ആര്‍.എ സൊസൈറ്റിയിലെ താമസക്കുന്ന ആളാണ് മരണപ്പെട്ടത്.

അധികൃതര്‍ ബില്‍ഡിംഗ് സീല്‍ ചെയ്തതായി വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളില്‍ 300ല്‍ അധികം കേസുകള്‍ മുംബൈയില്‍ ഉണ്ടെങ്കിലും ധാരാവിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഒരുദശലക്ഷത്തിലധികം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്ന് മുംബൈയെ കൊവിഡ് 19 ന്റെ ഹോട്ട് സ്‌പോട്ടായി കണക്കാക്കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 59 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മൊത്തം 335 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 16 പേരാണ് കൊവിഡിനെത്തുടര്‍ന്ന് മരിച്ചത്.

ബുധനാഴ്ച, ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 86 പേരെ സൗത്ത് മുംബൈയിലെ വോര്‍ലി കോളിവാഡ പ്രദേശത്ത് നിന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here