അമൃത്സര്‍: ആത്മീയ ഗായകൻ പത്മശ്രീ നിര്‍മല്‍ സിംഗ്(62) കോവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് അമൃത്സറിലായിരുന്നു അന്ത്യം.
ആസ്മ രോഗിയായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
വിദേശത്ത് നിന്നും മടങ്ങിയെത്തിയതിന് ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്ക്കെുമൊപ്പം ഡല്‍ഹി, ഛത്തീസ്ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇദ്ദേഹം പ്രാര്‍ഥന ചടങ്ങുകള്‍ നടത്തിയിരുന്നു. ഇയാളുടെ മൂന്ന് മക്കളും ഭാര്യയും ഡ്രൈവറും ഇദ്ദേഹവുമായി അടുത്തിടപഴകിയ മറ്റ് ആറ് പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.