വിജയപുര: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 3000ലധികം തൊഴിലാളികള്‍ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ചഡ്ചാന്‍ ഗ്രാമത്തിലാണ് ഇത്രയും തൊഴിലാളികള്‍ ഒരുമിച്ചെത്തിയിരിക്കുന്നത്.
രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവര്‍. മഹാരാഷ്ട്ര ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അതിര്‍ത്തിയില്‍ തന്നെ കഴിഞ്ഞു കൂടുകയാണ് ഇവര്‍.
ഗര്‍ഭിണികളും സ്ത്രീകളും ഭിന്നശേഷിയുള്ളവരും യുവാക്കളും അടങ്ങിയ ഇവര്‍ അവരുടെ സ്വദേശങ്ങളിലേക്ക് പോവുന്നതിന് വേണ്ടി വാഹനങ്ങള്‍ അനുവദിക്കണമെന്ന് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്ന് സോലാപ്പൂര്‍ എസ്.പി അറിയിച്ചു.
പൊലീസും ആരോഗ്യ സുരക്ഷാ പ്രവര്‍ത്തകരും സ്ഥലത്തുണ്ട്. ഇവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും അനുവദിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.




































