gnn24x7

സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന വ്യക്തികളെയാണ് ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ യതീഷ് ചന്ദ്ര ‘ശിക്ഷ’യായി ഏത്തമിടീച്ചതെന്ന് റിപ്പോര്‍ട്ട്

0
190
gnn24x7

കണ്ണൂര്‍: സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന വ്യക്തികളെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര ‘ശിക്ഷ’യായി ഏത്തമിടീച്ചതെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് വന്ന ആളുകളെയും ഏത്തമിടീച്ചു. ഇവര്‍ പ്രദേശത്ത് ഭക്ഷണമെത്തിക്കാന്‍ വന്നവരായിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ പ്രായമായവരെയടക്കം യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ നിര്‍ബന്ധിച്ച് ഏത്തമിടീച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ശാരരീക അവശതകളുണ്ടെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇവരെകൊണ്ട് നൂറ് തവണ ഏത്തമിടീക്കുകയായിരുന്നെന്നാണ് പ്രദേശവാസി പറയുന്നത്.

സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവം ഡി.ജി.പി നേരിട്ട് അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യതീഷ് ചന്ദ്രയുടെ ഈ നടപടിക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങള്‍ പൊലീസിന്റെ യശസിന് മങ്ങലേല്‍പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here