ഭോപ്പാല്‍: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മധ്യ പ്രദേശില്‍ മന്ത്രിസഭാ വിപുലീകരണം. 28 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു….
രാവിലെ 11 മണിക്ക് മധ്യപ്രദേശ് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശിന്‍റെ ചുമതലകൂടിയുള്ള ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്‍റെ മുമ്പാകെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരില്‍ 12 പേര്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമെത്തിയവരാണ് എന്നതാണ് പ്രത്യേകത.







































