gnn24x7

മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കൊവിഡ് ബാധ

0
355
gnn24x7

മുംബൈ: മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലിലെ 6 ജീവനക്കാരെ കൊവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ടുഡേ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

”താജ് ഹോട്ടലിലെ തൊഴിലാളികള്‍ ബോംബെ ഹോസ്പിറ്റലില്‍  ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്,” ഡോ. ഗൗതം ബന്‍സാലി ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.

പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്ത സ്റ്റാഫിന്റെ എണ്ണം ഇതുവരെ അറിവായിട്ടില്ലെന്നും അവരെ ഹോട്ടലില്‍ തന്നെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ടെന്നും പേരുവെളിപ്പെടുത്താതെ  മുനിസിപ്പാലിറ്റിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താജ് ഹോട്ടലിലെ മൂന്ന് സ്റ്റാഫ് അംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദക്ഷാ ഷാ പറഞ്ഞു.

ഏപ്രില്‍ 8 ന് നാല് ജീവനക്കാരെയും ഏപ്രില്‍ 11 ന് രണ്ട് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

gnn24x7