മുംബൈ: സംസ്ഥാനത്ത് കൊവിഡ് 19 പടരുന്നു. മുംബൈ ധാരാവിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സമീപപ്രദേശങ്ങളും ആശങ്കയിലാണ്.
അതേസമയം ധാരാവിയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
26 നഴ്‌സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നഴ്‌സുമാരില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രി മുഴുവന്‍ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും കടത്തിവിടുന്നില്ല.