ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് നേപ്പാള്‍ പാര്ലമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
പ്രാദേശിക അവകാശ വാദങ്ങളുടെ കൃതൃമ തെളിവുകള്‍ ഇന്ത്യ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേപ്പാളിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഏക പക്ഷീയ പ്രവര്‍ത്തനം ആണെന്നും ഇത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചരിത്രപരമായ വസ്തുതകളേയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ല ഭൂപടമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നേപ്പാളിന്‍റെ നടപടി ന്യായീകരിക്കാനാകാത്തതും അപ്രാപ്യവുമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് ഭൂപടം
പുറത്തിറക്കിയ നേപ്പാളിന്റെ നടപടിയെന്ന നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.
ഇന്ത്യയുടെ ഭാഗമായ ലിംപിയാ ധുര,ലിപുലേക്ക്,കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്‍റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം നേപ്പാള്‍ പുറത്തിറക്കിയത്.
പുതിയ ഭൂപടത്തിനയുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് നേപ്പാള്‍ പാര്ലമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വിശദീകരിച്ചത്.