ന്യൂഡെല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നു. രഹസ്യാന്വേഷണ വിഭാഗം ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയവരെ കണ്ടെത്തുന്നതിനുള്ള ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നല്‍കിയിട്ടുണ്ട്. 216 വിദേശികള്‍ ഈ മത സമ്മേളനത്തില്‍ പങ്കെടുത്തു.
ഇവര്‍ക്ക് അല്‍ ഖ്വയ്ദ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്, കൊറോണ വ്യാപനം ഉണ്ടായ സ്ഥലങ്ങളില്‍ സമ്മേളനത്തില്‍പങ്കെടുത്തവരുടെ സാന്നിധ്യം ഉണ്ടോ എന്നത് സംബന്ധിച്ച് വിവര ശേഖരണം രഹസ്യന്വേഷണ വിഭാഗം ആരംഭിച്ചിട്ടുണ്ട്.
നിസാമുദ്ദീനിലെ സമ്മേളനത്തിന് ശേഷം മാര്‍ക്കസ് കോപ്ലെക്സില്‍ ഉണ്ടായിരുന്ന 2300 പേരെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്.
അര്‍ദ്ധ രാത്രിയില്‍ അജിത് ഡോവല്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം അനുസരിച്ചാണ് ഡോവല്‍ മര്‍ക്കസില്‍ എത്തിയത്.നിസാമുദ്ദീന്‍ പൂര്‍ണമായും അര്ദ്ധ സൈനിക വിഭാഗത്തിന്‍റെ നിയന്ത്രണത്തിലാണ്.മത സമ്മേളനത്തില്‍ പങ്കെടുത്ത617 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരിച്ചറിഞ്ഞ മറ്റുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
മതസമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ അവരുടെ സംസ്ഥാനങ്ങളില്‍ മടങ്ങി എത്തിയതിന് പിന്നാലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.ഇതിന് പിന്നാലെയാണ്
സര്‍ക്കാര്‍ മത സമ്മേളനത്തെകുറിച്ച് വിശദമായി അന്വേഷിക്കാന്‍ തുടങ്ങിയത്.ഇപ്പോള്‍ വിദേശ രാജ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്.
ഫിജി,അഫ്ഗാനിസ്ഥാന്‍,തായ്ലാന്‍ഡ്,ശ്രീലങ്ക,മലേഷ്യ,മ്യാന്മാര്‍,സിംഗപൂര്‍,ഫ്രാന്‍സ്,അള്‍ജീരിയ,ബംഗ്ലാദേശ്,പാകിസ്ഥാന്‍,തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മതസമ്മേളനത്തില്‍
പങ്കെടുക്കാനെത്തി,ഇന്ത്യയില്‍ നിന്ന് രണ്ടായിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.രണ്ട് ഘട്ടമായി നടന്ന സമ്മേളനത്തിന്‍റെ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ആദ്യ സമ്മേളനം നടന്നതിന് ശേഷം വീണ്ടും സമ്മേളനം എന്തിന് ചേര്‍ന്നു.എന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നതിലൊക്കെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം
ആരംഭിച്ചിട്ടുണ്ട്.






































