gnn24x7

രാജ്യവ്യാപകമായി NRC നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം

0
338
gnn24x7

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി NRC നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യവ്യാപകമായി പൗരന്‍മാരുടെ രജിസ്റ്റര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

NRC നടപ്പാക്കുന്നതിനെക്കുറിച്ചും അത് ജനങ്ങള്‍ക്ക് എങ്ങനെ അധിക ബാധ്യതയാകുമെന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയരുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ രണ്ടുമാസമായി CAA, NRC എന്നിവയ്ക്കെതിരേ നടക്കുന്ന ശക്തമായ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നീക്കത്തിലൂടെ ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു.

ഡിസംബറിലാണ് CAA പാര്‍ലമെന്റില്‍ പാസാക്കിയത്.

gnn24x7