gnn24x7

വന്ദേമാതരം ചൊല്ലാന്‍ കഴിയാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല: കേന്ദ്രമന്ത്രി

0
195
gnn24x7

സൂറത്ത്: വന്ദേമാതരം ചൊല്ലാന്‍ കഴിയാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യങ്ങളെ രണ്ടായി വെട്ടിമുറിച്ച കോണ്‍ഗ്രസിന്‍റെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തങ്ങള്‍ ചെയ്ത പാപത്തെ കഴുകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവര്‍ അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. CAA  70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കേണ്ടാതായിരുന്നുവെന്നും.

1947 ൽ ഇന്ത്യയുടെ വിഭജനം സാമുദായിക അടിസ്ഥാനത്തിലാണ് നടന്നതെന്നും അല്ലാതെ രാഷ്ട്രീയ, സാമ്പത്തിക, ഭൂമിശാസ്ത്രപരമോ അല്ലെങ്കില്‍ ചരിത്രപരമായ അടിസ്ഥാനത്തിലോ അല്ല വിഭജനം നടന്നിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാത്രമല്ല നമ്മള്‍ യുഗങ്ങളായി മുസ്ലീംങ്ങള്‍ക്കൊപ്പമാണ് ജീവിക്കുന്നതെന്നും അവരോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നോ അല്ലെങ്കില്‍ അവരോട് രാജ്യം വിട്ടുപോകാന്‍ പറയുകയോ ചെതിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസാണ് ദ്വിരാഷ്ട്ര സിദ്ധാന്തം രൂപീകരിച്ചത്. നെഹ്‌റുവാണ് ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തതെന്ന്‍ പറഞ്ഞ അദ്ദേഹം വിഭജനം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് പറഞ്ഞു.

മാത്രമല്ല ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ലെന്നും ഇത് വിഭജിക്കാൻ ആർക്കും അവകാശമില്ലെന്നും പറഞ്ഞ സാരംഗി സ്വതന്ത്ര വെള്ളവും വൈദ്യുതിയും രാജ്യത്തെ വികസിപ്പിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.CAA കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്ത് തീ കത്തിക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പാപങ്ങള്‍ കഴുകി കളഞ്ഞതിന് അഭിനന്ദിക്കേണ്ടതിന് പകരം തെറ്റായ വിവരങ്ങളാണ് കോണ്‍ഗ്രസ്‌ പ്രചരിപ്പിക്കുന്നതെന്നും സാരംഗി പറഞ്ഞു.

രാജ്യത്തിന് തീകൊളുത്തുന്നവര്‍ ദേശസ്നേഹികളല്ലയെന്ന്‍ പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യം, ഐക്യം, വന്ദേമാതരം എന്നിവ അംഗീകരിക്കാത്തവർക്ക് രാജ്യത്ത് തുടരാൻ അവകാശമില്ലയെന്നും അവര്‍ക്ക് ഇന്ത്യ വിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി രാജ്യം ഇരുണ്ട സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിലവിലെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്മി ദേവിയുടെ ഫോട്ടോ ഇന്ത്യൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here