gnn24x7

കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി നഴ്‌സുമാര്‍

0
342
gnn24x7

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ നഴ്‌സുമാര്‍. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്ന നേരത്തേ എടുത്ത തീരുമാനം വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് രംഗത്തെത്തിയിരിക്കുന്നത്.

ഇടത് സംഘടനയായ കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഡ്യൂട്ടി പുനഃക്രമീകരിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.

രോഗികളുടെ എണ്ണം കൂടിയതോടെയാണ് നിലവില്‍ 10 ദിവസത്തെ ഡ്യൂട്ടിക്ക് ഒരു ദിവസത്തെ ഓഫ് എന്ന രീതിയിൽ നഴ്‌സുമാരുടെ ഓഫ് വെട്ടിക്കുറച്ചത്.

gnn24x7