gnn24x7

ചൈനീസ് റോക്കറ്റിൽ നിന്നുള്ള അവശിഷ്ടങ്ങൾ ശനിയാഴ്ചയോടെ ഭൂമിയിൽ പതിക്കുമെന്ന് വിദഗ്ദ്ധർ; റോക്കറ്റിന്റെ സഞ്ചാരപഥത്തില്‍ വരുന്ന രാജ്യങ്ങളിൽ ഇന്ത്യയും

0
127
gnn24x7

നിയന്ത്രണാതീതമെന്ന് കരുതപ്പെടുന്ന ഒരു ചൈനീസ് റോക്കറ്റിൽ നിന്നുള്ള അവശിഷ്ടങ്ങൾ ശനിയാഴ്ചയോടെ ഭൂമിയിലേക്ക് തിരികെ വീഴുമെന്ന് അമേരിക്ക. നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്ന 30 മീറ്റർ നീളമുള്ള ലോംഗ് മാര്‍ച്ച് 5ബി എന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയുടെ ഏതെങ്കിലും ഭാഗത്ത് പതിക്കുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്.

ഏപ്രില്‍ 29നാണ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. റോക്കറ്റ് പൂര്‍ണ്ണമായും കത്തിനശിക്കണമെന്നില്ലെന്നും ചില ഭാഗങ്ങള്‍ ഭൂമിയില്‍ പതിയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ബഹിരാകാശ വിദഗ്ധര്‍ പറയുന്നത്. എന്നാൽ ഭൗമാന്തരീക്ഷത്തിലൂടെയുള്ള യാത്രയില്‍ റോക്കറ്റിന്റെ ഭാഗങ്ങള്‍ കത്തി നശിക്കുമെന്നാണ് ചൈനയുടെ പ്രതികരണം.

പ്രകാരം മെയ് എട്ടിനും പത്തിനും ഇടയിലായിരിക്കും റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിയ്ക്കുക എന്നാണ് റിപ്പോർട്ട്. ഈ റോക്കറ്റിന്റെ സഞ്ചാരപഥത്തില്‍ വരുന്ന രാജ്യങ്ങൾ ഇവയൊക്കെയാണ് ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശം.റഷ്യയും ചൈനയുടെ മിക്ക പ്രദേശങ്ങളും യൂറോപ്പും ഇതിന്റെ സഞ്ചാരപഥത്തിന് പുറത്താണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here