ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു.
ഗുരുതരമായ പരിക്കുകളോടെ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 2 എന്നിവയുമായി ബന്ധിപ്പിക്കുന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
കെട്ടിടത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കവെയായിരുന്നു അപകടം. ഫയര്‍ഫോഴ്‌സ്, ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.