ന്യൂഡൽഹി: ഡൽഹിയിലെ ഒരു മലയാളി നഴ്സിന് കൂടി കോറോണ സ്ഥിരീകരിച്ചു.
ഇതോടെ ഡൽഹിയിൽ കോറോണ ബാധിച്ച നഴ്സ്മാരുടെ എണ്ണം പത്തായി. ഇപ്പോൾ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു നഴ്സിനാണ്.
ഡൽഹിയിൽ ഇതുവരെ 26 ആരോഗ്യപ്രവർത്തകർക്ക് കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ നിരീക്ഷണത്തിൽ കഴിയുന്ന നഴ്ശസുമാരുടെ എണ്ണം കൂടുതലുണ്ട്.
ഇവരുടെയൊക്കെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. അതിനുശേഷമേ ഇവരുടെ കാര്യം സ്ഥിരീകരിക്കാനാകൂ. ഇതിനിടയിൽ ചികിത്സയിലുള്ള നഴ്സുമാർക്ക് പരിചരണം കിട്ടുന്നില്ലെന്നും പരാതി ഉണ്ട്.