gnn24x7

തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി

0
280
gnn24x7

ന്യൂദല്‍ഹി: തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. 2,550 വിദേശികള്‍ക്ക് 10 വര്‍ഷത്തേക്കാണ് ഇന്ത്യയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 47 രാജ്യങ്ങളില്‍ നിന്ന് വന്ന 2550 പേര്‍ക്കാണ് പ്രവേശന വിലക്ക്.

ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് നടപടി. ഫോറിനേഴ്സ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് ഇന്ത്യയിലെ തബ്‌ലീഗി ജമാഅത്ത് തലവന്‍ മൗലാന സാദ്, അദ്ദേഹത്തിന്റെ മകന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം 960 വിദേശ തബ്‌ലീഗി അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവരെ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പ്രവേശന വിലക്ക് നേരിടുന്നവരില്‍ നാലുപേര്‍ അമേരിക്കന്‍ പൗരന്മാരും ഒമ്പത് പേര്‍ ബ്രിട്ടീഷ് പൗരത്വമുള്ളവരുമാണ്. ആറ് ചൈനക്കാര്‍ക്കും വിലക്കുണ്ട്.

ടൂറിസ്റ്റ് വിസയിലാണ് തബ്‌ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളില്‍ പലരും ഇന്ത്യയിലെത്തിയത്. മതപരമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ ഈ വിസയിലെത്തുന്നവര്‍ക്ക് അനുവാദമില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here