കൊൽക്കത്ത: ആറു നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൊൽക്കത്ത വിമാനത്താവളത്തിൽ വിലക്ക് തുടരും. ഓഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡൽഹി, മുംബൈ, പുനെ, ചെന്നൈ, നാഗ്പൂർ, അഹ്മദാബാദ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് വിലക്ക് പ്രവേശനവിലക്ക് തുടരുന്നത്. കൊൽക്കത്ത ആഭ്യന്തരമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. കൊൽക്കത്ത വിമാനത്താവളം അധികൃതർ ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം.
കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആറു നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൊൽക്കത്ത വിമാനത്താവളത്തിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് വെസ്റ്റ് ബംഗാൾ അഡീഷണൽ ആഭ്യന്തര ചീഫ് സെക്രട്ടറി അലാപൻ ബന്ദ്യോപാധ്യ സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി പി.എസ് ഖറോലയെ കത്തിലൂടെ അറിയിച്ചു. നേരത്തെ, രാജ്യത്തെ ആറു നഗരങ്ങളിൽ നിന്ന് കൊൽക്കത്ത വിമാനത്താവളത്തിലേക്ക് വിമാനങ്ങൾക്കുള്ള പ്രവേശനവിലക്ക് ഓഗസ്റ്റ് 15 വരെ നീട്ടിയിരുന്നു. എന്നാൽ, കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലെ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കൊൽക്കത്ത വിമാനത്താവളത്തിൽ ഓഗസ്റ്റ് 20, 21, 27, 28, 31 തിയതികളിൽ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കും.
അതേസമയം, വെസ്റ്റ് ബംഗാളിൽ തിങ്കളാഴ്ച മാത്രം 3,208 കോവിഡ് രോഗികൾ ഡിസ്ചാർജ് ആയി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 70,328 ആയി. അതേസമയം, തിങ്കളാഴ്ച 2,905 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. വെസ്റ്റ് ബംഗാളിൽ ഇതുവരെ കോവിഡ് ബാധിത് 98,459 പേർക്കാണ്.