തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് പി.ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു. കേരളാ കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇവര്‍ 2016ല്‍ ജയിച്ചത്.







































