gnn24x7

പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന; എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

0
135
gnn24x7

തിരുവനന്തപുരം: എൽ.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ക്ഷേമ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കി ഉയര്‍ത്തുമെന്നും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും, ആരോഗ്യ വിദ്യാഭ്യാസമേഖലയെ ലോകോത്തരമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

കൂടാതെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കുമെന്നും, പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന നൽകുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്ത എകെജി സെന്ററില്‍ നടന്ന ചടങ്ങിലാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here