gnn24x7

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂർത്തിയായി; ആറ് എംപിമാർ വോട്ട് ചെയ്തില്ല

0
256
gnn24x7

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി. വ്യത്യസ്ത പാർട്ടികളിലെ ആറ് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള ആറ് പേരാണ് വോട്ട് ചെയ്യാൻ എത്താഞ്ഞത്. തെരഞ്ഞെടുപ്പിൽ 99.18 % ഇലക്ടറൽ കോളജിലെ അംഗങ്ങൾ വോട്ട് ചെയ്തു. അതേസമയം മാർഗരറ്റ് ആൽവ നാളെ നാമ നിർദേശ പത്രിക സമർപ്പിക്കും.

വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. പാർലമെന്റിൽ63-ാം നമ്പർ മുറിയാണ് പോളിംഗ്ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എം പിമാരും എം എൽ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.

മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി ശിവൻകുട്ടി, എം എൽ എമാരായ ഉമ്മൻ ചാണ്ടി, ഷാഫി പറമ്പിൽ, എം രാജഗോപാൽ തുടങ്ങിയവരും വോട്ട് ചെയ്തു. സംസ്ഥാനത്തെ 140 എംഎൽഎമാർക്ക്പുറമേ യുപി, തമിഴ്നാട്സംസ്ഥാനങ്ങളിൽ നിന്നുള്ള ജന പ്രതിനിധികൾ കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here