gnn24x7

പടക്കം പൊട്ടിയ്ക്കുന്നതിനിടെ വസ്ത്രത്തിൽ തീ പിടിച്ച് ബി.ജെ.പി എം.പിയുടെ കൊച്ചുമകള്‍ മരിച്ച

0
305
gnn24x7

ലക്നൗ; ദീപാവലി ദിവസം പടക്കം പൊട്ടിയ്ക്കുന്നതിനിടെ വസ്ത്രത്തിൽ തീ പിടിച്ച് ആറ് വയസുകാരി മരിച്ചു. ബി ജെ പി നേതാവിന്‍റെ കൊച്ചുമകളാണ് മരിച്ചത്. പ്രയാഗ് രാജ് എം പി റീത ബഹുഗുണ ജോഷിയുടെ കൊച്ചുമകള്‍ കിയയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ദീപാവലിക്ക് കുട്ടി ടെറസിൽ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് 60 ശതമാനം പൊള്ളലേറ്റു. ഉടൻ തന്നെ പെണ്‍കുട്ടിയെ പ്രയാഗ് രാജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടർന്ന് ഡല്‍ഹി AIIMSല്‍ എത്തിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടി മരിച്ചത്.

gnn24x7