ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് രാവിലെ ഡല്‍ഹി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനകൾക്ക് വിധേയനാക്കിയെന്നും നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ രാഷ്ട്രപതി നിരീക്ഷണത്തിൽ കഴിയുകയാണ്.








































