ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ട്. ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. “ഇന്ന് വൈകുന്നേരം 6 മണിക്ക് എന്റെ സഹ പൗരന്മാരുമായി ഒരു സന്ദേശം പങ്കിടും,”എന്നായിരുന്നു ട്വീറ്റ്.
ഏത് വിഷയത്തെ കുറിച്ചാണ് അദ്ദേഹം സംസാരിക്കാൻ പോകുന്നതെന്ന് വ്യക്തമല്ലെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യത്തെ കുറിച്ചായിരിക്കുമെന്ന് വിദഗ്ദ്ധർ അനുമാനിക്കുന്നു.
മാർച്ചിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഇത് രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ഏഴാമത്തെ അഭിസംബോധനയാണ്.