ന്യൂദല്‍ഹി: ദീര്‍ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിയുകയും ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തക സമിതി യോഗത്തില്‍ ആദ്യമായിട്ടാണ് രാഹുല്‍ പങ്കെടുക്കുന്നത്.
കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം.
ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് മുന്‍പ് വേണ്ട മുന്‍കരുതലുകളെടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ യോഗത്തില്‍ രാഹുല്‍ വിമര്‍ശനമുയര്‍ത്തി.
പ്രായമായവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗമുള്ളവര്‍ എന്നിവരെയാണ് കൊറോണ വൈറസ് കാര്യമായി അക്രമിച്ച് ദുര്‍ബലരാക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പരിരക്ഷ നല്‍കണമെന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ നിര്‍ദേശിച്ചു.










































