gnn24x7

ഇസ്രഈല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാന് കൊവിഡ്-19 സ്ഥിരീകരിച്ചു

0
155
gnn24x7

തെല്‍-അവിവ്: ഇസ്രഈല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രഈലിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില ഭേദമാണെന്നും നിലവില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെ ഇസ്രഈല്‍ ദേശീയ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദ് ചീഫ് യോസി കോഹനും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉള്‍പ്പെടെ മുന്‍നിര ഇസ്രഈല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം ക്വാരന്റീനിലായി. .നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹപ്രവര്‍ത്തനായ പാര്‍ലമെന്റ് ഉപദേഷ്ടാവിന് കൊവിഡ് സഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നേരത്തെ നെതന്യാഹു സ്വയം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നു. കൊവിഡ് ടെസ്റ്റില്‍ ഇദ്ദേഹത്തിന്റെ പരിശോധനഫലം നെഗറ്റീവ് ആയിരുന്നു.

ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നെതന്യാഹുവിന് നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമോ എന്നത് ഔദോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. ആരോഗ്യമന്ത്രി നേരത്തെ നെതന്യാഹുവുമായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇസ്രഈലില്‍ പലയിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 31 പേരാണ് ഇതുവരെ ഇസ്രഈലില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 6211 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here