gnn24x7

‘ഹാത്രാസ് കാണുക’; ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

0
303
gnn24x7

ഹത്രാസ് പെൺകുട്ടിയുടെ കുടുംബവുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി. ‘ഹാത്രാസ് കാണുക’ എന്ന പേരിലാണ് രാഹുല്‍ വീഡിയോ പുറത്തു വിട്ടത്. നിരോധനാജ്ഞ മറികടന്നാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.

നേരത്തെ ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടയുകയും ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഹത്രാസ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് വരാനുള്ള അദ്ദേഹത്തിന്റെ ഏക ലക്ഷ്യം കുടുംബം സുരക്ഷിതമാണെന്ന് ഉറപ്പാക്കുക എന്നതായിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവരോട് ന്യായമായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ പറയുന്നത് വീഡിയോയില്‍ കാണാം.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്ത് ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. നാവ് മുറിച്ച നിലയിൽ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കണ്ടെത്തി. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

gnn24x7