അയോദ്ധ്യ: ഇനി അയോദ്ധ്യയുടെ മണ്ണില്‍ ശ്രീരാമ ക്ഷേത്ര൦ തലയുയര്‍ത്തി നില്‍ക്കും…. ക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും…
ഭാരത ജനത ഏറെ ദശാബ്ദങ്ങളായി കാത്തിരുന്ന ശ്രീരാമ ക്ഷേത്രം അധികം വൈകാതെ ഇനി അയോദ്ധ്യയുടെ മണ്ണില്‍ ഉയരു൦. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ന് തുടക്കമിട്ടുകൊണ്ട് തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടക്കുമെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
കുബേര്‍ തിലാ പ്രത്യേക പീഠത്തില്‍ വെച്ച് നടക്കുന്ന ശിവപൂജയോടുകൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുക. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സരയു നദിക്കരയിലെ ശ്രീരാമ ജന്മ ഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഒരുക്കങ്ങള്‍ മാര്‍ച്ച് മാസം മുതല്‍ ആരംഭിച്ചിരുന്നു.
രാമക്ഷേത്രത്തിനായി കൊത്തുപണികളടക്കം പൂര്‍ത്തിയാക്കിയ തൂണുകളും മറ്റ് നിര്‍മ്മാണ സാമഗ്രികളും ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്തേയ്ക്ക് എത്തിക്കും. രണ്ടു വര്‍ഷം കൊണ്ട് ഹൈന്ദവ ജനതയുടെ പതിറ്റാണ്ടുകളുടെ ആവശ്യവും, ആഗ്രഹവുമായ ശ്രീരാമക്ഷേത്രം അയോദ്ധ്യയുടെ മണ്ണില്‍ പണിതുയര്‍ത്തുമെന്ന പ്രതീക്ഷയാണ് മുന്‍പ് തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പങ്കുവെച്ചത്.
അതേസമയം അയോദ്ധ്യയിലെ താത്കാലിക രാമക്ഷേത്രം lock down നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ ഇന്നലെ മുതല്‍ ഭക്തര്‍ക്കായി തുറന്ന് നല്‍കിയിരുന്നു.



































