gnn24x7

ആർആർആറിലെ ‘നാട്ടു നാട്ടു ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം

0
475
gnn24x7

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആർ.ആർ.ആറിന് മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ബുധനാഴ്ച ലോസ് ആൻജലിസിലെ ബെവേർലി ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനമുണ്ടായത്.

എം.എം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നൽകിയത്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലുമാണ് ആർആർആർ നോമിനേഷൻ നേടിയിരുന്നത്.

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയിൽ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരൺ തേജയും ഭീം ആയി ജൂനിയർ എൻ.ടി.ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here