gnn24x7

റിലയന്‍സ് ജിയോയില്‍ ഓഹരി നിക്ഷേപത്തിന് സൗദി, യു.എസ് കമ്പനികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

0
287
gnn24x7

ഇന്ത്യയിലെ ടെലികോം ഭീമന്‍ റിലയന്‍സ് ജിയോയില്‍ ഓഹരി നിക്ഷേപത്തിന് സൗദി, യു.എസ് കമ്പനികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റികും സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമാണ് (പി.ഐ.എഫ്) ജിയോ ഓഹരി സ്വന്തമാക്കാനൊരുങ്ങുന്നത്. 850 മില്യണ്‍ ഡോളര്‍ മുതല്‍ 950 ഡോളര്‍ വരെയുള്ള നിക്ഷേപമാണ് ജനറല്‍ അറ്റ്‌ലാന്റിക് നടത്താനൊരുങ്ങുന്നത്. മെയ് മാസത്തിനുള്ളില്‍ തന്നെ ഇത് സംബന്ധിച്ച് ധാരണയാവും. സൗദി കമ്പനി നടത്താനുദ്ദേശിക്കുന്ന നിക്ഷേപത്തെ പറ്റി വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

നേരത്തെ മറ്റൊരു അമേരിക്കന്‍ കമ്പനിയായ വിസ്തയും 2.3 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഏപ്രിലില്‍ ജിയോയിയുടെ 9.99 ശതമാനം ഓഹരി ഫേസ്ബുക്ക് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മറ്റൊരു സ്വകാര്യ കമ്പനിയായ സില്‍വര്‍ ലേക്കും 750 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ജിയോയില്‍ നടത്തി. ഈ മൂന്ന് കമ്പനികളും കൂടെ ആകെ 8 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജിയോയില്‍ നടത്തിയിരിക്കുന്നത്.

gnn24x7