gnn24x7

ബലൂചിസ്ഥാനില്‍ കുഴിബോംബ്‌ സ്ഫോടനത്തില്‍ മേജറടക്കം ആറ് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപെട്ടു!

0
157
gnn24x7

ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ ഇറാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം മേജറടക്കം സൈനികര്‍ സഞ്ചരിച്ച സൈനിക വാഹനമാണ് കുഴിബോംബ്‌ സ്ഫോടനത്തില്‍ തകര്‍ന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ മേജര്‍ നദീം അബ്ബാസ് ഭാട്ടിയാണ് സ്ഫോടനത്തില്‍ കൊല്ലപെട്ടത്ത്. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാത്രം
അകലെ കേച് ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്. ഇവിടെ നിരീക്ഷണത്തിനെത്തിയ സംഘമാണ് കൊല്ലപെട്ടത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന സൈനിക വാഹനം പൂര്‍ണമായും
തകര്‍ന്നതായാണ് വിവരം, സ്ഫോടനം നടന്നതിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

അതേസമയം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്ത് രംഗത്ത് വന്നു. ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന സംഘടനയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. അതിനിടെ മറ്റൊരു ബലൂച് വിമോചന പ്രസ്ഥാനമായ ബാല്ലോച് രാജി അജൊയ് സന്ഗറും സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്. ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന നാല് സായുധ സംഘങ്ങളുടെ കൂട്ടായ്മയാണ് ഈ സംഘടന.

അതേസമയം ബലൂച് ലിബറേഷന്‍ ആര്‍മിയുടെ വക്താവ് പാകിസ്ഥാന്‍ സൈനികര്‍ ബലൂചിസ്ഥാനിലെ സ്ത്രീകളെയും കുട്ടികളെയും നിരന്തരം പീഡിപ്പിക്കുകയാണെന്നും മേഖലയില്‍ ലഹരി കടത്തിനും മറ്റ് കള്ളക്കടത്തിനും നേതൃത്വം നല്‍കുന്നത് പാക്‌ സൈനികര്‍ ആണെന്നും ആരോപിക്കുന്നു. കൊല്ലപെട്ട മേജര്‍ മേഖലയില്‍ ക്രിമിനലുകളുടെ നേതാവയിരുന്നെന്നും നിരന്തരം ബലൂച്ചികളെ പീഡനത്തിന് ഇരയാക്കുമായിരുന്നെന്നും
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി വക്താവ് പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here