ന്യൂഡല്‍ഹി: മുതിര്‍ന്ന എന്‍സിപി നേതാവ് ദേവി പ്രസാദ് ത്രിപാഠി അന്തരിച്ചു. അറുപത്തിയേഴു വയസ്സായിരുന്നു.
ദീര്‍ഘനാളായി അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു ത്രിപാഠി.
എന്‍സിപി ജനറല്‍ സെക്രട്ടറിയായിരുന്നു. കൂടാതെ 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗവുമായിരുന്നു.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരാണ് ത്രിപാഠിയുടെ ജന്മ സ്ഥലം. ത്രിപാഠിയുടെ നിര്യാണത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
തങ്ങള്‍ക്ക് വഴികാട്ടിയും ഉപദേശകനുമായിരുന്നു ത്രിപാഠിയെന്ന് പാര്‍ട്ടി നേതാവ് സുപ്രിയ സുലെ ട്വിറ്ററില്‍ കുറിച്ചു.