ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞ് നിരവധി വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. മഞ്ഞുമലയിടിഞ്ഞ് വീണതു മൂലമുണ്ടായ അപ്രതീക്ഷിത ദുരന്തം കാരണം അധികൃതര്‍ നദീതീരത്തെ ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്.
ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. റൈനി ഗ്രാമത്തിലെ തപോവനു സമീപമുള്ള ഒരു ജലവൈദ്യുത പദ്ധതിയ്ക്ക് സമീപമാണ് കൂറ്റൻ മഞ്ഞുമലയിടിഞ്ഞത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടവും പൊലീസും ദുരന്ത നിവാരണ വിഭാഗവും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
മഞ്ഞുമലയിടിഞ്ഞതോടുകൂടി ധൗളിഗംഗ നദിയിലെ ജലനിരപ്പ് ഉയരുകയും സമീപഗ്രാമങ്ങളിൽ പ്രളയം ഉണ്ടായി. മഞ്ഞിടിച്ചിലിൽ ഋഷി ഗംഗ ജലവൈദ്യുതപദ്ധതി ഭാഗികമായി തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തിൽ രക്ഷാസംഘം എത്തിയിട്ടുണ്ട്.