gnn24x7

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങും

0
495
gnn24x7

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങും. അഞ്ച് വര്‍ഷം സംസ്ഥാന പൊലീസ് മേധാവി സ്ഥാനം വഹിച്ച അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ തസ്തികകളിലും കൂടി ജോലി ചെയ്തിട്ടുണ്ട്.

കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍, കണ്ണൂര്‍ എസ്പി, കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ്, കൊച്ചി പൊലീസ് കമ്മീഷണര്‍, തിരുവനന്തപുരത്ത് നര്‍ക്കോട്ടിക് വിഭാഗം എസ്പി എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2016 ജൂണ്‍ 1 മുതല്‍ 2017 മെയ് 6 വരെയും 2017 ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30 വരെയുമാണ് സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, പുതിയ പോലീസ് മേധാവി ആരാണെന്ന് ഇന്നറിയാം.

gnn24x7