മാധ്യമ വ്യവസായമടക്കമുള്ള സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ അവരുടെ തൊഴിലാളികള്‍ക്ക് ലോക് ഡൗണ്‍ കാലത്ത് ശമ്പളം കൊടുക്കുന്നതില്‍ കുറവും മുടക്കവും വരുത്തരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് ഇരട്ടത്താപ്പും കാപട്യവുമാണെന്ന് പത്ര, ചാനല്‍ ഉടമകള്‍ സുപ്രിംകോടതിയില്‍.
മാതൃകാ തൊഴുലുടമയായ സര്‍ക്കാര്‍ സ്വന്തം ജീവനക്കാരുടെ ശമ്പളം പിടിക്കുകയും മുടക്കുകയും ചെയ്യുമ്പാള്‍ ലോക്ഡൗണിന്റെ പ്രത്യാഘാതങ്ങള്‍ ബാധിച്ച മാധ്യമവ്യവസായം അടക്കമുള്ള സ്വകാര്യ മേഖലയോട് വേതനം പഴയത് പോലെ തന്നെ കൊടുക്കണമെന്ന് പറയുന്നത് ഇരട്ടത്താപ്പ് ആണെന്ന് പത്ര ഉടമകളുടെ സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയും ചാനല്‍ഉടമകളുടെ സംഘടനയായ നാഷ്ണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും കോടതിയില്‍ ചുണ്ടിക്കാട്ടി. രാജ്യത്തെ പത്ര, വാര്‍ത്താ ചാനലുകള്‍ മാധ്യമപ്രവര്‍ത്തകരെ വന്‍തോതില്‍ പിരിച്ച് വിടാനും കുലി കുറക്കാനും പോകുന്നതിനാല്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ജര്‍ണ്ണലിസ്റ്റ് യുനിയന്‍, ബ്രഹ്ത് മുബൈ ജര്‍ണ്ണലിസ്റ്റ് യൂനിയന്‍ മുതലായ സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ പരാതിയില്‍ ലഭിച്ച നോട്ടീസിനുള്ള മറുപടിയിലാണ് മൊത്തം സ്വകാര്യ മേഖലയുടെ വക്കാലത്തുമായി മാധ്യമ മുതലാളിമാരുടെ സംഘടനകള്‍ രംഗത്ത് വന്നത്. പരസ്യക്കുലിനത്തില്‍ സര്‍ക്കാര്‍ തരാനുള്ള ശതകോടികള്‍ തന്ന ശേഷം മതി സര്‍ക്കാരിന്റെ ന്യായം പറച്ചില്‍ എന്ന് മാധ്യമ മുതലാളിമാര്‍ ഓര്‍മ്മിപ്പിച്ചു.
1800 കോടിയോളം രൂപ സര്‍ക്കാര്‍ പരസ്യം കൊടുത്ത വകയില്‍ കിട്ടാനുണ്ട്. ഇതില്‍ 900 കോടിയോളം രൂപ പത്രങ്ങള്‍ക്ക് മാത്രമാണ്. മാസങ്ങളായി കുടിശ്ശിഖ ആയി കിടക്കുന്ന ഈ പണം തരുന്ന കാര്യത്തില്‍ ഒരു പുരോഗതിയുമില്ല. കോവിഡ് വ്യാപിച്ചതോടെ പരസ്യം വന്‍തോതില്‍ കുറക്കുകയും ചെയ്തു- ഐ.എന്‍.എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. പണം ലാഭിക്കാന്‍ സര്‍ക്കാര്‍ പരസ്യം കൊടുക്കരുന്നത് നിറത്തണമെന്നാണ് ചില പാര്‍ട്ടികള്‍ പറയുന്നത്- കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം നിര്‍ത്തലാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഓര്‍മ്മിപ്പിച്ച് മാധ്യമ മുതലാളിമാര്‍ കേന്ദ്ര ഗവണ്‍മെന്റിനെ പ്രലോഭിപ്പിച്ചു. കാപട്യവും വിവേചനപരവുമാണ് മാധ്യമപ്രവര്‍ത്തകരുടെ വേതനക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്ന് ഐ.എന്‍.എസ് ആരോപിച്ചു.
ഈ നിര്‍ദ്ദേശങ്ങള്‍ക്ക് മാനുഷികവും ധാര്‍മ്മികവുമായ മൂല്യമുണ്ടെന്നല്ലാതെ അനുസരിക്കാന്‍ നിയമപരമായി തങ്ങള്‍ ബാധ്യസ്ഥരല്ല എന്ന് മാധ്യമ ഉടമകള്‍ മറുപടിയില്‍ വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ അമിതാധികാരപ്രയോഗവും 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ പേരില്‍ അതില്‍ പറയാത്ത കാര്യങ്ങള്‍ ചെയ്യുന്നതുമാണെന്ന് അവര്‍ വാദിച്ചു.
ലോക് ഡൗണ്‍ മുലിം തങ്ങളുടെ വ്യവസായം തകര്‍ന്ന അവസ്ഥയിലായിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് നാഷനല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ മറുപടിയില്‍ പറഞ്ഞു. മാധ്യമവ്യവസായത്തിലെ തൊഴിലാളികളുടെ കാര്യത്തില്‍ മാത്രം താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സര്‍ക്കാരിന്റെ സമീപനം ഈ വ്യവസായത്തിന്റെ തകര്‍ച്ചക്ക് തന്നെ കാരണമാവുമെന്ന് ഐ.എന്‍.എസ് പറഞ്ഞു.