gnn24x7

സ്ലീപ്‌ പരാലിസിസ്

0
770
gnn24x7

“നല്ല സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ ആരോ മുറുക്കി പിടിച്ചിരിക്കുന്ന പോലെ. കൈ കാലുകൾ അനക്കാൻ കഴിയാതെ, അലറി വിളിച്ചിട്ടും ഒരു അക്ഷരം പോലും തൊണ്ടയിൽ നിന്ന് പുറത്ത് വരാത്ത അവസ്ഥ. ആരോ നെഞ്ചിൽ കേറിയിരുന്ന് ശ്വാസം മുട്ടിക്കുന്ന പോലെ ഒരു തോന്നൽ.” നമ്മളിൽ പലരും പലപ്രാവശ്യം അനുഭവിച്ചിട്ടുണ്ടാകും ഇങ്ങനെ ഒരു കാര്യം. പേടികൊണ്ടോ, പറഞ്ഞാൽ ആരെങ്കിലും കളിയാക്കുമോ എന്ന തോന്നലോ സ്വതവെ ഇത് ആരും പുറത്ത് പറയാറില്ലെന്ന് മാത്രം. പേടിച്ച് പനി പിടിക്കുന്നവരും പ്രേതത്തിന്റെ ആക്രമണം ആണെന്ന് ഭയന്ന് അമ്പലത്തിൽ പോയി ചരട് ജപിച്ച് കെട്ടുന്നവരും കുറവല്ല. നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ ഇങ്ങനൊരു അനുഭവം. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് മുഴുവൻ വായിക്കുക.

ശരിക്കും ഇത് എന്താണ് സംഭവം???? പ്രേതം ആണോ..?അല്ലേ അല്ല. ഇത് ഒരു തരം Sleeping disorder മാത്രം ആണ്. വേണമെങ്കിൽ Narcolepsy (is a type of neurological disorder that effect the control of sleep and wakefulness)എന്ന രോഗത്തിന്റെ ലക്ഷണമാണെന്നും പറയാം. വളരെ ഭീകരമായ അനുഭവം തന്നെ ആണ് ഇത്.ബോധത്തിന്റെയും മയക്കത്തിന്റെയും നടുവിൽ ഏതോ ഒരു ചെറിയ നിമിഷത്തിൽ സംഭവിക്കുന്ന പ്രതിഭാസം.

സെക്കന്റുകളോ മിനിറ്റുകളോ അപൂർവ്വമായി മണിക്കൂറുകളോളം നീണ്ട് നിൽകും. മയങ്ങുന്ന നമ്മളുടെ നെഞ്ചത്ത് ഒരാൾ കയറിയിരിക്കുന്നതായി അനുഭവപ്പെടുക അയാൾ നമ്മളുടെ കൈകൾ ബന്ധിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുന്നതോ ആയി തോന്നുക. അപ്പോൾ നമ്മൾ ഞെട്ടി ഉണർന്ന് പോകുന്നു. എന്നാൽ അതിന് ശേഷം ആണ് ഇതിന്റെ ശരിയായ ഭീകരത നമുക്ക് അനുഭവപ്പെടുക. നമ്മൾ ഉറക്കത്തിൽ അല്ല എന്നുള്ള വ്യക്തമായ ബോധം. ആരോ ദേഹത്ത് ഇരിക്കുന്നു എന്തൊക്കെയോ ചെയ്യുന്നു എന്ന തിരിച്ചറിവ്. വ്യക്തമായി കേൾക്കുന്ന പൈശാചിക ശബ്ദം. എന്നാൽ പ്രതികരിക്കാൻ പറ്റുന്നില്ല.മിണ്ടാനോ നിലവിളിക്കാനോ കൈകാലുകൾ അനക്കാനൊ സാധിക്കില്ല തൊട്ടടുത്ത് കിടക്കുന്ന ആളെ പോലും സഹായത്തിന് വിളിക്കാൻ പറ്റാത്ത പൈശാചിക നിമിഷങ്ങൾ. ഇത്ര ഏറെ പേടിപ്പെടുത്തുന്ന ഒന്ന് ചിലപ്പൊ ജീവിതത്തിൽ ഉണ്ടാകില്ല. ഏത് കൊടികുത്തിയ അവിശ്വാസിയെയും പ്രേതത്തിൽ വിശ്വസിപ്പിക്കാനുതകുന്നത്ര ഭീകരമായ നിമിഷങ്ങളാണവ.

ലോകത്ത് ഇന്ന് 10 ൽ 4 പേർക്ക് sleep paralysis അനുഭവപ്പെടുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.ജീവിതത്തിൽ ഒരിക്കലോ, ഒന്നിൽ കൂടുതൽ പ്രാവശ്യമോ ഇത് അനുഭവപ്പെടാം.ഇടക്കിടെ ഉണ്ടാകുന്നവരും ഉണ്ട്.എന്താണ് ഇതിന് കാരണം.??? മനുഷ്യന്റെ മനസിന്റെ കളികളാണ് എല്ലാം എന്നതാണ് ഇതിന്റെ ഉത്തരം.ബോധത്തിന്റെയും ഉറക്കത്തിന്റെയും ഇടയിൽ ഉള്ള ചെറിയ നിമിഷത്തിലാണ് sleep paralysis ഉണ്ടാകുന്നത്.2 സമയങ്ങളിൽ ഇത് സംഭവിക്കാം..ബോധത്തിൽ നിന്ന് ഉറക്കത്തിലേക്ക് പോകുമ്പോഴും(Hypnogogic /pre dormital), അല്ലെങ്കിൽ ഗാഢമായ നിദ്രയിൽ നിന്ന് ഉണരുന്ന് സമയത്തോ(Hypnopompic/post dormital)

പലരിലും പല കാരണങ്ങളാൽ ഈ രോഗം ഉണ്ടാവാം.

Sleep hygene,stress & insominia

lack of sleep

sleep schedule that chenges

mentol condition such as stress or bi polar disorder

sleeping on the back

sleep problems like knight time leg cramps.

പ്രധാനമായും ഉറക്കവുമായി ബന്ധപ്പെട്ട ഈ രോഗത്തിന് കാരണം. ഉറക്കമില്ലായ്മയും, ഇടക്കിടെ ഉറക്കം തടസപ്പെടുന്നതും ഇതിലേക്ക് നയിക്കുന്നു. നന്നായി ക്ഷീണിച്ച് കടക്കുന്നവരിലും, മലർന്ന് കിടന്ന് ഉറങ്ങുന്നവരിലും ഇത് കൂടുതലായി കാണപ്പെടുന്നു.

ഈ അവസ്ഥയിൽ ഭയം ഏതൊരാളുടെയും മനസിനെ കീഴടക്കും. തമ്മൾ തിരിച്ച് ബലം പിടിക്കുകയോ ദേഹത്ത് ഉള്ള ആളെ തള്ളി താഴെ ഇടാനോ ശ്രമിക്കും. ഇത് condition കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ഭയത്തെ control ചെയ്യുക. ശ്വാസോച്ഛ്വാസം വേഗത്തിലാക്കുക. ബലം പിടിക്കാതെ കിടക്കുക. ഇത്രേം ചെയ്താൽ തന്നെ condition normal ആയിക്കോളും.

കൂടുതൽ നേരം മലർന്ന് കിടക്കാതെ ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്.

കിടക്കാൻ നേരത്തുള്ള മദ്യപാനം ഒഴിവാക്കുക

get relaxed before sleep

ക്ഷീണിച്ചതും tension നിറഞ്ഞതുമായ മനസോടെ കിടന്നുറങ്ങരുത്

ഉറങ്ങുന്നതിന് തൊട്ട് മുന്പ് വെര ഫോണും,ടി.വിയും ഉപയോഗിക്കുന്നത് നല്ലതല്ല.

sleep 6-8 hrs daily and practice YOGA

ശ്രദ്ധിക്കുക sleep paralysis എന്നത് ഒരു mentol condition മാത്രം ആണ്. അല്ലാതെ പ്രേതമോ പിശാചോ ഒന്നും അല്ല.ഇത് ആവർത്തിച്ച് അനുഭവപ്പെടുന്ന ആളുകൾ ഒരു psycologist നെ സമീപിച്ചാൽ മതി…. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here