gnn24x7

ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്, മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം

0
715
gnn24x7

ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററിയുടെ ലിങ്ക് പങ്കുവെക്കുന്ന ടീറ്റുകൾ നീക്കം ചെയ്യാൻ നിർദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ആധികാരികമായ രേഖ ഹാജരാക്കാൻ കോടതി കേന്ദ്രത്തോടു നിർദേശിച്ചു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. മറുപടി സമർപ്പിക്കാൻ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. വിഷയം ഏപ്രിൽ മാസത്തിൽ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.ഡോക്യുമെന്ററി ലിങ്കുകൾ പങ്കുവെക്കുന്നത് വിലക്കിയ കേന്ദ്ര നടപടിയ്ക്കെതിരേ രണ്ടു ഹർജികളാണ് കോടതിക്ക് മുൻപാകെ എത്തിയത്.

ഇതിൽ ഒന്ന് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവാ മോയിത്രയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സംയുക്തമായി സമർപ്പിച്ചതാണ്. മറ്റൊന്ന് അഭിഭാഷകൻ എം.എൽ. ശർമയുടേതാണ്. ബി.ബി.സി. ഡോക്യുമെന്ററിയുടെ ലിങ്കുകൾ പരാമർശിക്കുന്ന യുട്യൂബ് വീഡിയോകളും ട്വിറ്റർ പോസ്റ്റുകളും ബ്ലോക്ക് ചെയ്യാൻ ജനുവരി 21-ന് കേന്ദ്രം നിർദേശം നൽകിയിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here