ന്യൂഡൽഹി: പാചകക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനിൽ പ്രവേശിച്ചു. മുൻകരുതൽ എന്ന നിലയിലാണ് സ്വയം ക്വാറന്റീൻ സ്വീകരിച്ചത്.
കഴിഞ്ഞ മെയ് 7 മുതൽ പാചകക്കാരൻ അവധിയിലായിരുന്നു. ഇന്നലെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അവധിയിൽ പ്രവേശിച്ച സമയത്താകും പാചകക്കാരന് വൈറസ് ബാധിച്ചത് എന്നാണ് കരുതുന്നത്.
എങ്കിലും മുൻകരുതൽ എന്ന നിലയിൽ ജഡ്ജിയും കുടുംബവും ക്വാറന്റീനിലേക്ക് മാറുകയായിരുന്നു.







































