ന്യൂദല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ച് സുപ്രീം കോടതി.
2019ല്‍ ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള കരാറിന് വിരുദ്ധമായി, റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍ ബിസിനസ് ആസ്തി ഏറ്റെടുത്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിധി പ്രസ്താവിച്ചത് ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ്.
ഏറെക്കാലമായി നിലനിന്നിരുന്ന ജെഫ് ബെസോസ്-മുകേഷ് അംബാനി നിയമ പോരാട്ടം ഇതോടെ അവസാനിച്ചിരിക്കുകയാണ്. ഫ്യൂച്ചർ ഗ്രൂപ്പിനായി മുതർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും, ആമസോണിനായി ഗോപാൽ സുബ്രഹ്മണ്യവുമാണ് വാദിച്ചത്.