ശുചിത്വ സർവേയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും ശുചിയായ നഗരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഫലം പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച 10 നഗരങ്ങളെക്കുറിച്ചും അവർ സ്വന്തമാക്കിയ സ്‌കോറിനെക്കുറിച്ചും ഇവിടെ നോക്കാം.
രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോറിനെ തെരഞ്ഞെടുത്തു. തുടർച്ചയായ നാലാം വർഷമാണ് ഇൻഡോർ ഈ നേട്ടം സ്വന്തമാക്കുന്നത്. സ്കോർ- 5647.56. (Image: Twitter)









































