ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 231 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2757 ആയി. ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി തമിഴ്‌നാട്ടില്‍ മരിച്ചു.
ചെന്നൈയില്‍ മാത്രം ഇന്ന് 174 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയില്‍ മാത്രം 1257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് പുറത്ത് വിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഇന്നലെ 203 പേര്‍ക്കാണ് പുതുതായി തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്.